Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lok Sabha

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കാ​യി പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ചെ​ല​വാ​ക്കി​യ​ത് 762 കോ​ടി രൂ​പ; വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ലോ​ക്‌​സ​ഭ​യി​ൽ

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ 762 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ലോ​ക്‌​സ​ഭ​യെ അ​റി​യി​ച്ചു. ലോ​ക്‌​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രാ​ല​യം ഈ ​ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

2024-ൽ ​വാ​ർ​ഷി​ക ചെ​ല​വ് 100 കോ​ടി രൂ​പ ക​ട​ന്നു. 2025-ൽ ​അ​മേ​രി​ക്ക, യൂ​റോ​പ്പ്, ആ​ഫ്രി​ക്ക, കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്കാ​യി മാ​ത്രം 175 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വാ​യി.

മി​ക്ക വി​ദേ​ശ​യാ​ത്ര​ക​ളി​ലും ആ​തി​ഥേ​യ രാ​ജ്യ​ങ്ങ​ളാ​ണ് താ​മ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​ല​വു​ക​ൾ വ​ഹി​ക്കു​ന്ന​ത്. എ​ന്നാ​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ സം​ഘം, മാ​ധ്യ​മ സം​ഘം, മ​റ്റു യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി ഇ​ന്ത്യ​യാ​ണ് പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​ത്.

യാ​ത്ര​ക​ളു​ടെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് 27 മു​ത​ൽ 72 വ​രെ അം​ഗ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ സാ​ധാ​ര​ണ​യാ​യി അ​നു​ഗ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ 2025-ൽ ​അ​ഞ്ച് രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ പ്ര​തി​നി​ധി സം​ഘ​ത്തി​ൽ 95 പേ​ർ ഉ​ണ്ടാ​യി​രു​ന്നു.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കാ​യി ഏ​റ്റ​വും കു​റ​ഞ്ഞ തു​ക ചെ​ല​വാ​ക്കി​യ​ത്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ കാ​ല​ത്ത് ചെ​ല​വ് ഇ​തി​ലും കു​റ​വാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഉ​ദാ​ഹ​ര​ണ​ത്തി​ന്, 2011-ലെ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് 10.74 കോ​ടി രൂ​പ​യും 2013-ലെ ​റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് 9.95 കോ​ടി രൂ​പ​യു​മാ​ണ് ചെ​ല​വാ​യ​ത്.

പ​ണ​പ്പെ​രു​പ്പം, ക​റ​ൻ​സി മൂ​ല്യ​ത്തി​ലെ മാ​റ്റ​ങ്ങ​ൾ, സ​ന്ദ​ർ​ശി​ച്ച രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം, യാ​ത്ര​യു​ടെ ദൂ​രം, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, സം​ഘ​ത്തി​ന്‍റെ വ​ലി​പ്പം എ​ന്നി​വ​യാ​ണ് ചെ​ല​വ് കൂ​ടാ​ൻ കാ​ര​ണ​മാ​യി മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

 

National

ലോക്‌സഭാ സ്പീക്കർക്കെതിരേ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസ്; 118 എംപിമാർ ഒപ്പുവച്ചു

ന്യൂഡൽഹി: ലോക്‌സഭയിൽ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി ഇന്ത്യാ സഖ്യം. ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ സെക്രട്ടറി ജനറലിനാണ് പ്രതിപക്ഷ നേതാക്കൾ സ്പീക്കർക്കെതിരായ നോട്ടീസ് കൈമാറിയത്. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണം എന്ന കത്തും സ്പീക്കർക്ക് നല്‍കി. 14 ദിവസത്തിന് ശേഷമായിരിക്കും നോട്ടീസ് പരിഗണിക്കുക.

118 എംപിമാരാണ് നോട്ടീസിൽ ഒപ്പുവച്ചത്. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസും എൻസിപിയും നോട്ടീസിൽ ഒപ്പിട്ടില്ല. ഇന്ത്യാ സഖ്യം യോ​ഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്നാൽ, മമത ബാനർജി കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂൽ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചത്.

ലോക്സഭാ ചരിത്രത്തില്‍ നാലാം തവണയും എന്‍ഡിഎ ഭരണത്തില്‍ ആദ്യവുമായാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല, പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.

National

പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം, ലോക്സഭ നിർത്തിവച്ചു; സ്പീക്കർക്കെതിരേ അവിശ്വാസ നീക്കം

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിക്കുന്നതിനെച്ചൊല്ലി സഭ ഇന്നും പ്രക്ഷുബ്ധം. രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്ന് സഭാ നടപടികൾ ഉച്ചയ്ക്ക് രണ്ടുവരെ നിർത്തിവച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർക്കെതിരായ മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ചതോടെയാണ് രാഹുൽ ഗാന്ധിക്ക് സ്പീക്കർ വിലക്കേർപ്പെടുത്തിയത്. ബജറ്റിന്മേലുള്ള ചർച്ചകൾ നടക്കുന്നതിനാൽ മറ്റ് വിഷയങ്ങൾ അനുവദിക്കില്ലെന്നാണ് സ്പീക്കറുടെ നിലപാടെങ്കിലും, രാഹുൽ ഗാന്ധിയെ മനഃപൂർവം തടയുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

അതേസമയം, സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ച് അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല, പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.

ലോക്സഭാ സെക്രട്ടറി ജനറലിന് നൽകുന്ന ഈ നോട്ടീസിൽ തൃണമൂൽ കോൺഗ്രസ് ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്പീക്കറെ നീക്കാനുള്ള നോട്ടീസ് സാധാരണ ഡെപ്യൂട്ടി സ്പീക്കർക്കാണ് നൽകേണ്ടത്. നിലവിൽ സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തതിനാലാണ് ഇത് ലോക്സഭാ സെക്രട്ടറി ജനറലിനു നല്കുന്നത്.

ഇന്ത്യാ സഖ്യം യോ​ഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്നാൽ, മമത ബാനർജി കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂൽ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചത്.

National

പ്രധാനമന്ത്രിയുടെ ഫണ്ടുകളെക്കുറിച്ച് ലോക്സഭയിൽ പ്രതിപക്ഷ ചോദ്യങ്ങള്‍ക്കു വിലക്ക്

ന്യൂ​​​ഡ​​​ല്‍ഹി: പി​​​എം കെ​​​യേ​​​ഴ്‌​​​സ് ഫ​​​ണ്ട്, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ദേ​​​ശീ​​​യ ദു​​​രി​​​താ​​​ശ്വാ​​​സ ഫ​​​ണ്ട്, ദേ​​​ശീ​​​യ പ്ര​​​തി​​​രോ​​​ധ ഫ​​​ണ്ട് എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ള്‍ ലോ​​​ക്‌​​​സ​​​ഭ​​​യി​​​ല്‍ അ​​​നു​​​വ​​​ദി​​​ക്കേ​​​ണ്ടെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശം. ലോ​​​ക്സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. ലോ​​​ക്‌​​​സ​​​ഭാ ച​​​ട്ട​​​ങ്ങ​​​ളു​​​ടെ​​​യും ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ​​​യും ഗു​​​രു​​​ത​​​ര ലം​​​ഘ​​​ന​​​മാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ര്‍ദേ​​​ശ​​​മെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ എം​​​പി ആ​​​രോ​​​പി​​​ച്ചു.

പാ​​​ര്‍ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്‌​​​സ് ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍മാ​​​ന്‍കൂ​​​ടി​​​യാ​​​യ വേ​​​ണു​​​ഗോ​​​പാ​​​ല്‍ ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ലോ​​​ക്‌​​​സ​​​ഭ സ്പീ​​​ക്ക​​​ര്‍ ഓം ​​​ബി​​​ര്‍ള​​​യ്ക്കു രേ​​​ഖാ​​​മൂ​​​ലം പ​​​രാ​​​തി ന​​​ല്‍കി. സ്വ​​​ത​​​ന്ത്ര​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കേ​​​ണ്ട ലോ​​​ക്സ​​​ഭ​​​യു​​​ടെ കാ​​​ര്യ​​​ങ്ങ​​​ള്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​ത് വ​​​ള​​​രെ ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്ന് വേ​​​ണു​​​ഗോ​​​പാ​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. സ​​​ര്‍ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളും ഫ​​​ണ്ടും സു​​​താ​​​ര്യ​​​മാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട ചു​​​മ​​​ത​​​ല പാ​​​ര്‍ല​​​മെ​​​ന്‍റി​​​ന്‍റേ​​​തും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ എം​​​പി​​​മാ​​​രു​​​ടേ​​​തു​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

നി​​​ഗൂ​​​ഢ​​​മാ​​​യ പി​​​എം കെ​​​യേ​​​ഴ്സ് ഫ​​​ണ്ടി​​​ലൂ​​​ടെ ശേ​​​ഖ​​​രി​​​ക്കു​​​ന്ന വ​​​ന്‍തോ​​​തി​​​ലു​​​ള്ള ഫ​​​ണ്ടു​​​ക​​​ള്‍ പാ​​​ര്‍ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പേ​​​രി​​​ലു​​​ള​​​ള ഫ​​​ണ്ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഗൗ​​​ര​​​വ​​​മേ​​​റി​​​യ ചോ​​​ദ്യ​​​ങ്ങ​​​ള്‍ക്ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ​​​ഭ​​​യി​​​ല്‍ ഉ​​​ത്ത​​​രം ന​​​ല്‍ക​​​ണ​​​മെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള പി​​​എം കെ​​​യേ​​​ഴ്‌​​​സ്, ദു​​​രി​​​താ​​​ശ്വാ​​​സ, പ്ര​​​തി​​​രോ​​​ധ ഫ​​​ണ്ടു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പാ​​​ര്‍ല​​​മെ​​​ന്‍റി​​​ന്‍റെ ചോ​​​ദ്യ​​​ങ്ങ​​​ളും ച​​​ര്‍ച്ച​​​ക​​​ളും അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലെ​​​ന്നും ലോ​​​ക്സ​​​ഭ​​​യി​​​ലെ ബി​​​സി​​​ന​​​സ് ന​​​ട​​​ത്തി​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മ​​​ല്ലെ​​​ന്നു​​​മാ​​​ണ് ലോ​​​ക്‌​​​സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നെ ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി 30ന് ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് രേ​​​ഖാ​​​മൂ​​​ലം അ​​​റി​​​യി​​​ച്ച​​​തെ​​​ന്ന് ഒ​​​രു ദേ​​​ശീ​​​യ​​​മാ​​​ധ്യ​​​മം ഇ​​​ന്ന​​​ലെ റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്ത​​​ത്.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു നേ​​​രി​​​ട്ടാ​​​ണ് ഈ ​​​ഫ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് തു​​​ക സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​തി​​​നാ​​​ല്‍ സ​​​ര്‍ക്കാ​​​രി​​​ന്‍റെ നേ​​​രി​​​ട്ടു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ല​​​ല്ലെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് പ​​​റ​​​യു​​​ന്നു. അ​​​തി​​​നാ​​​ല്‍ ലോ​​​ക്സ​​​ഭ​​​യി​​​ലെ ച​​​ട്ട​​​ങ്ങ​​​ളി​​​ലെ ച​​​ട്ടം 41(2) (viii), 41(2)(xvii) എ​​​ന്നി​​​വ പ്ര​​​കാ​​​രം മൂ​​​ന്നു ഫ​​​ണ്ടു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചോ​​​ദ്യ​​​ങ്ങ​​​ളും കാ​​​ര്യ​​​ങ്ങ​​​ളും അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലെ​​​ന്ന് ലോ​​​ക്സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് രേ​​​ഖാ​​​മൂ​​​ലം അ​​​റി​​​യി​​​ച്ച​​​താ​​​യാ​​​ണു പ​​​ത്ര​​​റി​​​പ്പോ​​​ര്‍ട്ട്.

National

ലോക്സഭ ഇന്നും പ്രക്ഷുബ്ധം; സ്പീക്കറെ പുറത്താക്കാൻ പ്രമേയവുമായി പ്രതിപക്ഷം

ന്യൂഡൽഹി: സ്പീക്കറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ നീക്കം. പ്രമേയത്തിനുള്ള ഒപ്പു ശേഖരണം കോൺഗ്രസ് ആരംഭിച്ചു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല, പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.

രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഭരണഘടനാ അനുച്ഛേദം 94, 96 പ്രകാരം സ്പീക്കറെ നീക്കം ചെയ്യുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.

മോദി സർക്കാരിന്‍റെ സമയത്ത് പ്രതിപക്ഷം ആദ്യമായാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. നേരത്തെ രാജ്യസഭയിൽ മുൻ അധ്യക്ഷൻ ജഗ്ദീപ് ധൻകർക്കെതിരേ പ്രതിപക്ഷം ഇത്തരമൊരു നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

അതേസമയം, ലോക്സഭയിൽ പ്രതിപക്ഷ ബഹളം ശക്തമായതിനു പിന്നാലെ, ചോദ്യോത്തര വേള ആരംഭിച്ച് മിനിറ്റുകൾക്കകം സ്പീക്കർ ഓം ബിർള ലോക്സഭ ഉച്ചവരെ നിർത്തിവച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന കോൺഗ്രസ് അംഗങ്ങളുടെ ആവശ്യം സ്പീക്കർ അനുവദിക്കാത്തതിനെ തുടർന്നായിരുന്നു ബഹളം ആരംഭിച്ചത്.

ചോദ്യോത്തര വേളയ്ക്ക് ശേഷം ചട്ടപ്രകാരം അംഗങ്ങൾക്ക് സംസാരിക്കാമെന്നു സ്പീക്കർ പറഞ്ഞെങ്കിലും ബഹളം തുടരുകയായിരുന്നു. തുടർന്ന് സഭ നിർത്തിവച്ചു. ബജറ്റ് സെഷനിൽ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം തുടരുകയാണ്.

പ്രധാനമന്ത്രി പാർലമെന്‍റിൽ പ്രസംഗിക്കുന്നതിന് മുൻപ് പ്രതിപക്ഷം സഭാനടപടികൾ തടസപ്പെടുത്തിയതായി കേന്ദ്രമന്ത്രി കിരൺ റിജിജു ആരോപിച്ചു. പ്രതിപക്ഷ നടപടിയെ സ്പീക്കറും വിമർശിച്ചു. തുടർന്നാണ് സഭ ഉച്ചയ്ക്ക് 12 മണി വരെ പിരിഞ്ഞത്.

National

വ്യാ​പാ​ര ക​രാ​ർ വി​ശ​ദീ​ക​രി​ച്ച് പീ​യു​ഷ് ഗോ​യ​ൽ, മോ​ദി​ക്കെ​തി​രെ മു​ദ്രാ​വാ​ക്യ​വു​മാ​യി പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ൽ ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര ക​രാ​ർ വി​ശ​ദീ​ക​രി​ച്ച് കേ​ന്ദ്ര വാ​ണി​ജ്യ, വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ക​രാ​ർ വി​ശ​ദീ​ക​രി​ച്ച​ത്.

140 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​രാ​റി​ലൂ​ടെ സാ​ധി​ക്കും. കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ​യും ക്ഷീ​ര​മേ​ഖ​ല​യു​ടെ​യും താ​ൽ​പ​ര്യ​ങ്ങ​ൾ ഹ​നി​ക്കി​ല്ല. രാ​ജ്യ​ത്തി​ന്‍റെ ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ലാ​ണ് ക​രാ​റി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും പീ​യു​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു.

ക​രാ​ർ, രാ​ജ്യ​ത്തി​ന്‍റെ ക​യ​റ്റു​മ​തി രം​ഗ​ത്തി​ന് ഗു​ണം ചെ​യ്യും. മെ​യ്ക്ക് ഇ​ൻ ഇ​ന്ത്യ, ഡി​സൈ​ൻ ഇ​ൻ ഇ​ന്ത്യ പോ​ലു​ള്ള പ​ദ്ധ​തി​ക​ളെ ആ​ഗോ​ള ത​ല​ത്തി​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കും. ക​ർ​ഷ​ക​ർ​ക്കും ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന​താ​ണ് ക​രാ​ർ. ര​ണ്ട് സാ​മ്പ​ത്തി​ക ശ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ക​രാ​റാ​ണി​തെ​ന്നും പീ​യു​ഷ് ഗോ​യ​ൽ പ​റ​ഞ്ഞി.

കൂ​ടാ​തെ, ഇ​ന്ത്യ​യ്ക്ക് മേ​ലു​ള്ള യു​എ​സ് തീ​രു​വ മ​റ്റ് രാ​ജ്യ​ങ്ങ​ളെ​ക്കാ​ൾ കു​റ​വാ​ണെ​ന്ന് പീ​യു​ഷ് ഗോ​യ​ൽ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. പി​എം കോം​പ്ര​മൈ​സ്ഡ് എ​ന്നെ​ഴു​തി​യ പോ​സ്റ്റ​റു​ക​ളു​മാ​യെ​ത്തി​യ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ​റ​ണ്ട​ർ മോ​ദി​യെ​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

National

എപ്സ്റ്റീൻ ഫയലിലെ മോദി പരാമർശം: സഭയിൽ ചർച്ച ആവശ്യപ്പെട്ടു കോണ്‍ഗ്രസ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കു​​​​പ്ര​​​​സി​​​​ദ്ധ ലൈം​​​​ഗി​​​​ക കു​​​​റ്റ​​​​വാ​​​​ളി ജെ​​​​ഫ്രി എ​​​​പ്സ്റ്റീ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് യു​​​​എ​​​​സ് നീ​​​​തി​​​​ന്യാ​​​​യ വ​​​​കു​​​​പ്പ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട ഫ​​​​യ​​​​ലി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യെ​​​​ക്കു​​​​റി​​​​ച്ച് പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ള്ള​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ വി​​​​ഷ​​​​യം ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു കോ​​​​ണ്‍ഗ്ര​​​​സ്.

വി​​​​ഷ​​​​യം ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര പ്ര​​​​തി​​​​ച്ഛാ​​​​യ​​​​യെ ബാ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി കോ​​​​ണ്‍ഗ്ര​​​​സ് എം​​​​പി മാ​​​​ണി​​​​ക്കം ടാ​​​​ഗോ​​​​ർ ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്ര​​​​മേ​​​​യ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​യു​​​​ടെ ന​​​​യ​​​​ത​​​​ന്ത്ര ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളെ​​​​പ്പ​​​​റ്റി എ​​​​പ്സ്റ്റീ​​​​ന്‍റെ മെ​​​​യി​​​​ലി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ള്ള​​​​ത് ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണെ​​​​ന്നും മാ​​​​ണി​​​​ക്കം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

2017 ജൂ​​​​ലൈ ഒ​​​​ന്പ​​​​തി​​​​ന് എ​​​​പ്സ്റ്റീ​​​​ൻ എ​​​​ഴു​​​​തി​​​​യ​​​​തെ​​​​ന്ന് ആ​​​​രോ​​​​പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന മെ​​​​യി​​​​ലി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ ഇ​​​​സ്ര​​​​യേ​​​​ലി​​​​ലേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ ഔ​​​​ദ്യോ​​​​ഗി​​​​ക യാ​​​​ത്ര​​​​യെ​​​​ക്കു​​​​റി​​​​ച്ചും പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് മാ​​​​ണി​​​​ക്കം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഇ​​​​ത്ത​​​​രം വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര​​​​ത​​​​ല​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ന്പോ​​​​ൾ സ​​​​ഭ​​​​യ്ക്കു നി​​​​ശ​​​​ബ്‌​​​​ദ​​​​മാ​​​​യി​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​തി​​​​നു വ്യ​​​​ക്ത​​​​മാ​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും മാ​​​​ണി​​​​ക്കം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഇ​​​​ന്ത്യ​​​​യി​​​​ലും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന എ​​​​പ്സ്റ്റീ​​​​ന്‍റെ ഇ-​​​​മെ​​​​യി​​​​ലി​​​​ന്‍റെ ഒ​​​​രു ഭാ​​​​ഗ​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ പേ​​​​ര് ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ധാ​​​​രം. മോ​​​​ദി​​​​യു​​​​ടെ 2017ലെ ​​​​ഇ​​​​സ്ര​​​​യേ​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​നം പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന മെ​​​​യി​​​​ലി​​​​ൽ ഇ​​​​ന്ത്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഉ​​​​പ​​​​ദേ​​​​ശം സ്വീ​​​​ക​​​​രി​​​​ച്ചു​​​​വെ​​​​ന്നും യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നു​​​​വേ​​​​ണ്ടി​​​​യെ​​​​ന്നും പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ണ്ട്.

"അ​​​​ത് ന​​​​ട​​​​ന്നു'​​​​വെ​​​​ന്നാ​​​​ണ് എ​​​​പ്സ്റ്റീ​​​​ന്‍റെ മെ​​​​യി​​​​ലി​​​​ലെ അ​​​​വ​​​​സാ​​​​ന​​​​ഭാ​​​​ഗ​​​​ത്തു​​​​ള്ള ഒ​​​​രു വ​​​​രി. ഈ ​​​​പ്ര​​​​യോ​​​​ഗം എ​​​​ന്തി​​​​നെ സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നും വ്യാ​​​​പ​​​​ക​​​​മാ​​​​യ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ന്നി​​​​ട്ടും എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ് ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്താ​​​​ത്ത​​​​തെ​​​​ന്നും മാ​​​​ണി​​​​ക്കം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ ചോ​​​​ദി​​​​ച്ചു. എ​​​​ന്നാ​​​​ൽ വി​​​​ഷ​​​​യം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന മാ​​​​ണി​​​​ക്ക​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യം സ​​​​ഭ ത​​​​ള്ളി.

എ​​​​പ്സ്റ്റീ​​​​ൻ ഫ​​​​യ​​​​ലി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യു​​​​ടെ പേ​​​​ര് ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ മോ​​​​ദി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ​​​​രാ​​​​മ​​​​ർ​​​​ശം ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട ഒ​​​​രു കു​​​​റ്റ​​​​വാ​​​​ളി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യ ജ​​​​ല്പ​​​​ന​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം ത​​​​ള്ളി​​​​യി​​​​രു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, എ​​​​പ്സ്റ്റീ​​​​ൻ ഫ​​​​യ​​​​ലി​​​​ന്‍റെ പു​​​​തു​​​​താ​​​​യി പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ജെ​​​​ഫ്രി എ​​​​പ്സ്റ്റീ​​​​ൻ റി​​​​ല​​​​യ​​​​ൻ​​​​സ് ഗ്രൂ​​​​പ്പ് ത​​​​ല​​​​വ​​​​ൻ അ​​​​നി​​​​ൽ അം​​​​ബാ​​​​നി​​​​യു​​​​മാ​​​​യി 2017-19 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ നി​​​​ര​​​​ന്ത​​​​ര​​​​സ​​​​ന്പ​​​​ർ​​​​ക്കം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള പി​​​​ൻ​​​​വാ​​​​തി​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കാ​​​​യി അ​​​​നി​​​​ൽ അം​​​​ബാ​​​​നി സ്വയം​​​​ത​​​​ന്നെ ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ര​​​​നാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടി​​​​യെ​​​​ന്നും വി​​​​വ​​​​ര​​​​മു​​​​ണ്ടെ​​​​ന്ന് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്നു.

National

അ​മി​ത് ഷാ​യും രാ​ജ്നാ​ഥ് സിം​ഗും രാ​ഹു​ൽ ഗാ​ന്ധി​യും നേ​ർ​ക്കു​നേ​ർ; ന​ന്ദി പ്ര​മേ​യ ച​ർ​ച്ച ബ​ഹ​ള​ത്തി​ൽ മു​ങ്ങി

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്പോ​രും നാ​ട​കീ​യ രം​ഗ​ങ്ങ​ളും. ന​ന്ദി പ്ര​മേ​യ ച​ർ​ച്ച​യ്ക്കി​ടെ​യാ​ണ് ഇ​രു​പ​ക്ഷ​വും ത​മ്മി​ൽ വാ​ക്പോ​രു​ണ്ടാ​യ​ത്.

ബി​ജെ​പി എം​പി തേ​ജ​സ്വി സൂ​ര്യ കോ​ൺ​ഗ്ര​സി​ന്‍റെ രാ​ജ്യ​സ്‌​നേ​ഹ​ത്തെ​യും സം​സ്‌​കാ​ര​ത്തെ​യും ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ഇ​തി​ന് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി സം​സാ​രി​ക്കാ​ൻ എ​ഴു​ന്നേ​റ്റ​തോ​ടെ സ​ഭ​യി​ലെ അ​ന്ത​രീ​ക്ഷം കൂ​ടു​ത​ൽ ക​ലു​ഷി​ത​മാ​യി.

മു​ൻ ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ൽ ന​ര​വ​നെ​യു​ടെ പു​റ​ത്തി​റ​ങ്ങാ​ത്ത പു​സ്ത​ക​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ദ്ധ​രി​ച്ച് ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ രാ​ഹു​ൽ ശ്ര​മി​ച്ച​താ​ണ് ഭ​ര​ണ​പ​ക്ഷ​ത്തെ ചൊ​ടി​പ്പി​ച്ച​ത്. പ്ര​കാ​ശി​ത​മാ​കാ​ത്ത പു​സ്ത​ക​ത്തി​ലെ കാ​ര്യ​ങ്ങ​ൾ സ​ഭ​യി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ഇ​ട​പെ​ട്ടു.

എ​ന്നാ​ൽ താ​ൻ ഒ​രു മാ​ഗ​സി​നി​ൽ വ​ന്ന റി​പ്പോ​ർ​ട്ടാ​ണ് വാ​യി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ ആ​വ​ർ​ത്തി​ച്ചെ​ങ്കി​ലും സ്പീ​ക്ക​ർ ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യി​ല്ല. എ​ങ്കി​ലും രാ​ഹു​ൽ ഗാ​ന്ധി പ്ര​സം​ഗം തു​ട​രാ​ൻ ശ്ര​മി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മൈ​ക്ക് പ​ല​ത​വ​ണ ഓ​ഫാ​ക്കി​യ​ത് സ​ഭ​യി​ൽ വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി.

ഇ​തി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ രാ​ഹു​ൽ ഗാ​ന്ധി​യും രാ​ജ്നാ​ഥ് സിം​ഗും അ​മി​ത് ഷാ​യും ത​മ്മി​ലു​ള്ള നേ​ർ​ക്കു​നേ​ർ പോ​രി​ന് കൂ​ടി​യാ​ണ് ലോ​ക്സ​ഭ സാ​ക്ഷ്യം വ​ഹി​ച്ച​ത്.

National

ആണവോർജ ബില്ല് ലോക്സഭ കടന്നു

ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​ർ​​​ക്കാ​​​ർ കു​​​ത്ത​​​ക​​​യാ​​​യി​​​രു​​​ന്ന ആ​​​ണ​​​വോ​​​ർ​​​ജ രം​​​ഗം സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യ്ക്ക് തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കാ​​​ൻ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ആ​​​ണ​​​വോ​​​ർ​​​ജ ബി​​​ല്ല് 2025 (ശാ​​​ന്തി ബി​​​ല്ല്) പ്ര​​​തി​​​പ​​​ക്ഷ വാ​​​ക്കൗ​​​ട്ടി​​​നി​​​ടെ ലോ​​​ക്സ​​​ഭ​​​യി​​​ൽ പാ​​​സാ​​​യി. മ​​​റു​​​പ​​​ടി ഉ​​​ൾ​​​പ്പെ​​​ടെ ആ​​​റു മ​​​ണി​​​ക്കൂ​​​റോ​​​ളം ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണു ബി​​​ല്ല് ശ​​​ബ്‌​​​ദ​​​വോ​​​ട്ടി​​​ലൂ​​​ടെ പാ​​​സാ​​​ക്കി​​​യ​​​ത്.

ച​​​ർ​​​ച്ച​​​യി​​​ലു​​​ട​​​നീ​​​ളം പ്ര​​​തി​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ൾ ബി​​​ല്ലി​​​നെ എ​​​തി​​​ർ​​​ത്തു. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബി​​​ല്ല് രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​യാ​​​ത്ര​​​യി​​​ൽ പു​​​തി​​​യ ദി​​​ശാ​​​ബോ​​​ധം ന​​​ൽ​​​കു​​​മെ​​​ന്ന് ച​​​ർ​​​ച്ച​​​യ്ക്ക് മ​​​റു​​​പ​​​ടി ന​​​ൽ​​​ക​​​വേ കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി ജി​​​തേ​​​ന്ദ്ര സിം​​​ഗ് വ്യ​​​ക്ത​​​മാ​​​ക്കി.

ബി​​​ല്ലി​​​ൽ ദീ​​​ർ​​​ഘ​​​നേ​​​രം ച​​​ർ​​​ച്ച വേ​​​ണ​​​മെ​​​ന്നും സെ​​​ല​​​ക്‌​​​ട് ക​​​മ്മി​​​റ്റി​​​ക്കു വി​​​ട​​​ണ​​​മെ​​​ന്നു​​​മു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ ത​​​ള്ളു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ​​​യാ​​​ണു ബി​​​ല്ല് പാ​​​സാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കേ​​​ണ്ടെ​​​ന്ന് ഇ​​​ന്ത്യാ​​​ സ​​​ഖ്യം എം​​​പി​​​മാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ആ​​​ണ​​​വ അ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ടെ ബാ​​​ധ്യ​​​ത വി​​​ത​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക​​​ല്ല, ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ​​​ക്കാ​​​ണെ​​​ന്നാ​​​ണ് ബി​​​ല്ലി​​​ലെ വ്യ​​​വ​​​സ്ഥ. അ​​​പ​​​ക​​​ടം ന​​​ട​​​ന്നാ​​​ൽ 3000 കോ​​​ടി രൂ​​​പ​​​യു​​​ടെ ബാ​​​ധ്യ​​​ത മാ​​​ത്ര​​​മാ​​​ണ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ​​​ക്കു​​​ള്ള​​​ത്. ഈ ​​​ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ പ്ര​​​തി​​​പ​​​ക്ഷ ഭേ​​​ദ​​​ഗ​​​തി​​​ക​​​ളൊ​​​ന്നും ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​യി​​​ല്ല.

വി​​​ബി​​​ജി റാം​​​ജി ബി​​​ല്ല് ഇ​​​ന്നു പാ​​​സാ​​​ക്കും

നി​​​ല​​​വി​​​ലെ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​ക്കു പ​​​ക​​​ര​​​മാ​​​യി കൊ​​​ണ്ടു​​​വ​​​ന്ന വി​​​ബി​​​ജി റാം​​​ജി ബി​​​ല്ല് ഇ​​​ന്ന​​​ലെ പാ​​​സാ​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചെ​​​ങ്കി​​​ലും പ്ര​​​തി​​​പ​​​ക്ഷം ച​​​ർ​​​ച്ച ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തോ​​​ടെ രാ​​​ത്രി പ​​​ത്തു വ​​​രെ ച​​​ർ​​​ച്ച അ​​​നു​​​വ​​​ദി​​​ച്ചു. ച​​​ർ​​​ച്ച​​​യു​​​ടെ മ​​​റു​​​പ​​​ടി​​​പ്ര​​​സം​​​ഗം കേ​​​ന്ദ്ര​​​മ​​​ന്ത്രി ശി​​​വ​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ൻ ഇ​​​ന്നു ലോ​​​ക്സ​​​ഭ​​​യി​​​ൽ ന​​​ട​​​ത്തും. തു​​​ട​​​ർ​​​ന്ന് ബി​​​ല്ല് പാ​​​സാ​​​ക്കും.

National

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് ബദൽ; വിബി-ജി റാം ജി ബിൽ ഇന്ന് ലോക്സഭയിൽ

ന്യൂഡൽഹി: നിലവിലുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വിക്സിത് ഭാരത് - റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ബിൽ - 2025 (വിബി–ജി റാം ജി) ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.

സഭാ നടപടികൾക്കുള്ള അജണ്ടയിൽ ബിൽ അവതരണം പട്ടികപ്പെടുത്തിയിട്ടുണ്ട്. ശൂന്യവേളയ്ക്ക് ശേഷം കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ബിൽ സഭയിൽ അവതരിപ്പിക്കും. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ അജണ്ടയിൽ ഉൾപ്പെടുത്തിയെങ്കിലും അവതരിപ്പിച്ചിരുന്നില്ല.

അതേസമയം, പുതിയ ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ഇടത് എംപിമാർ പാർലമെന്‍റിന്‍റെ പ്രധാന കവാടത്തിന് മുന്നിൽ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. തൊഴിലുറപ്പ് പദ്ധതിയെ ക്രമേണ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്‍റേതെന്ന് ഇടത് എംപിമാർ ആരോപിച്ചു.

പുതിയ ബിൽ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്‍റെ 40 ശതമാനം സംസ്ഥാന സർക്കാരുകൾ വഹിക്കണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കേന്ദ്ര സർക്കാരായിരുന്നു വേതനത്തിന്‍റെ നൂറു ശതമാനവും നൽകിയിരുന്നത്.

National

കേരളത്തിലെ യൂറിയക്ഷാമം ലോക്സഭയിലുയർത്തി കൊടിക്കുന്നിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: സം​​​സ്ഥാ​​​ന​​​ത്തെ രാ​​​സ​​​വ​​​ള​​​ക്ഷാ​​​മം ലോ​​​ക്സ​​​ഭ​​​യി​​​ലു​​​യ​​​ർ​​​ത്തി കോ​​​ണ്‍ഗ്ര​​​സ് ചീ​​​ഫ് വി​​​പ്പ് കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എം​​​പി.

രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം പ്ര​​​ത്യേ​​​കി​​​ച്ചു കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ യൂ​​​റി​​​യ, പൊ​​​ട്ടാ​​​ഷ് ക്ഷാ​​​മം നേ​​​രി​​​ടു​​​ക​​​യാ​​​ണെ​​​ന്നും നെ​​​ല്ല​​​റ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ത​​​ന്‍റെ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ കു​​​ട്ട​​​നാ​​​ടും ക്ഷാ​​​മം നേ​​​രി​​​ടു​​​ക​​​യാ​​​ണെ​​​ന്നും കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് ലോ​​​ക്സ​​​ഭ​​​യി​​​ലെ ശൂ​​​ന്യ​​​വേ​​​ള​​​യി​​​ൽ പ​​​റ​​​ഞ്ഞു.

വി​​​ഷ​​​യം സ​​​ഭ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും രാ​​​സ​​​വ​​​സ്തു-​​​രാ​​​സ​​​വ​​​ളം മ​​​ന്ത്രി​​​യാ​​​യ ജെ​​​പി. ന​​​ഡ്ഡ സ​​​ഭ​​​യി​​​ൽ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സം​​​സ്ഥാ​​​ന​​​ത്ത് 25 ല​​​ക്ഷം ഹെ​​​ക്‌​​​ട​​​ർ കൃ​​​ഷി​​​ഭൂ​​​മി​​​യാ​​​ണെ​​​ന്നും നെ​​​ല്ല്, ഗോ​​​ത​​​ന്പ്, ക​​​മു​​​ക്, തെ​​​ങ്ങ്, റ​​​ബ​​​ർ, ഏ​​​ലം, കൈ​​​ത​​​ച്ച​​​ക്ക എ​​​ന്നീ കൃ​​​ഷി ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് വ​​​ളം ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​തു​​​മൂ​​​ലം സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി കാ​​​ർ​​​ഷി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് പോ​​​ഷ​​​കം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്നും എം​​​പി സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

പൊ​​​ട്ടാ​​​ഷ്, യൂ​​​റി​​​യ ല​​​ഭ്യ​​​ത​​​ക്കു​​​റ​​​വു​​​മൂ​​​ലം ക​​​ർ​​​ഷ​​​ക​​​ർ വി​​​ല​​​കൂ​​​ടി​​​യ വ​​​ള​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​ത്ത​​​രം വ​​​ള​​​ങ്ങ​​​ൾ പാ​​​രി​​​സ്ഥി​​​തി​​​ക ആ​​​ഘാ​​​ത​​​ത്തി​​​നും പോ​​​ഷ​​​ക അ​​​സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ​​​യ്ക്കും കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​ണ്ടെ​​​ന്നും എം​​​പി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ആ​​​വ​​​ശ്യ​​​മാ​​​യ വ​​​ളം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​വ​​​ശ്യം നി​​​ര​​​ന്ത​​​ര​​​മാ​​​യി അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. ഇ​​​തു ക​​​ർ​​​ഷ​​​ക​​​രു​​​ടെ വ​​​രു​​​മാ​​​ന​​​ത്തെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. യൂ​​​റി​​​യ​​​യി​​​ൽ​​​നി​​​ന്നാ​​​ണ് പോ​​​ഷ​​​ക​​​ങ്ങ​​​ൾ പ്ര​​​ധാ​​​ന​​​മാ​​​യും വി​​​ള​​​ക​​​ളി​​​ലേ​​​ക്കെ​​​ത്തു​​​ന്ന​​​ത്.

ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള ത​​​ട​​​സം വി​​​ള​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യ്ക്കും സാ​​​ന്പ​​​ത്തി​​​ക​​​സ്ഥി​​​ര​​​ത​​​യ്ക്കും നേ​​​രി​​​ട്ടു​​​ള്ള​​​തും പെ​​​ട്ടെ​​​ന്നു​​​ള്ള​​​തു​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​തം സൃ​​​ഷ്‌​​​ടി​​​ക്കു​​​മെ​​​ന്ന് കാ​​​ർ​​​ഷി​​​ക വി​​​ദ​​​ഗ്ധ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

National

ലോ​ക്‌​സ​ഭ​യി​ൽ വാ​ക്പോ​രു​മാ​യി ഷാ​യും രാ​ഹു​ലും; വോ​ട്ട് ചോ​രി ആ​ദ്യം ന​ട​ത്തി​യ​ത് കോ​ൺ​ഗ്ര​സെന്ന് ഷാ

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ഷ്‌​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യ്ക്കി​ടെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ത​മ്മി​ൽ വാ​ക്പോ​ര്. വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച ന​ട​ത്താ​ൻ കോ​ൺ​ഗ്ര​സ് എം​പി മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ച്ച​പ്പോ​ൾ താ​ൻ കാ​ര്യ​ങ്ങ​ൾ പ​റ​യേ​ണ്ട ക്ര​മം ആ​രും നി​ർ​ദേ​ശി​ക്കി​ല്ലെ​ന്ന് ഷാ ​തി​രി​ച്ച​ടി​ച്ചു.

ജ​നാ​ധി​പ​ത്യ​ത്തെ കോ​ൺ​ഗ്ര​സ് അ​ട്ടി​മ​റി​ച്ചെ​ന്നും വോ​ട്ട് ചോ​രി ആ​ദ്യം ന​ട​ത്തി​യ​ത് കോ​ൺ​ഗ്ര​സാ​ണെ​ന്നും അ​മി​ത് ഷാ ​പ്ര​തി​ക​രി​ച്ചു. ത​ന്‍റെ പ്ര​സം​ഗ​ത്തി​നി​ടെ പ്ര​തി​പ​ക്ഷ​ത്തെ ആ​ക്ര​മി​ച്ച ഷാ, ​നി​ല​വി​ലു​ള്ള വോ​ട്ട​ർ പ​ട്ടി​ക​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നും യോ​ഗ്യ​രാ​യ വോ​ട്ട​ർ​മാ​ർ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണ​ത്തെ (SIR) പ്ര​തി​പ​ക്ഷം എ​തി​ർ​ത്ത​തും ചൂ​ണ്ടി​ക്കാ​ട്ടി.

നി​ങ്ങ​ൾ ജ​യി​ക്കു​മ്പോ​ൾ വോ​ട്ട​ർ പ​ട്ടി​ക​ക​ൾ ശ​രി​യാ​ണ്, എ​ന്നാ​ൽ നി​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​മ്പോ​ൾ ബീ​ഹാ​റി​ലെ പോ​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പ്ര​ശ്‌​ന​മു​ണ്ടെ​ന്ന് പ​റ​യു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് ഷാ ​പ​രി​ഹ​സി​ച്ചു. വോ​ട്ട​ർ പ​ട്ടി​ക​യെ​ക്കു​റി​ച്ചു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ളെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് അ​തി​ൽ ഒ​ന്നി​നെ ‘ഹൈ​ഡ്ര​ജ​ൻ ബോം​ബ്" എ​ന്ന് വി​ളി​ച്ചി​രു​ന്നു.

National

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ

ന്യൂഡൽഹി: ഓഫീസ് സമയത്തിനുശേഷം ജോലിയുമായി ബന്ധപ്പെട്ട കോളുകളും ഇ-മെയിലുകളും ശ്രദ്ധിക്കുന്നതിൽ നിന്ന് ജീവനക്കാർക്ക് വിട്ടുനിൽക്കാൻ അനുമതി നൽകുന്ന ഒരു പ്രൈവറ്റ് മെമ്പർ ബിൽ വെള്ളിയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു.

എംപിമാർക്ക് സർക്കാർ നിയമനിർമാണം ആവശ്യമുള്ള വിഷയങ്ങളിൽ ബില്ലുകൾ അവതരിപ്പിക്കാൻ സാധിക്കും. എങ്കിലും മിക്ക കേസുകളിലും സർക്കാരിന്‍റെ പ്രതികരണത്തിന് ശേഷം ഇത്തരം ബില്ലുകൾ പിൻവലിക്കുകയാണ് പതിവ്.

'റൈറ്റ് ടു ഡിസ്കണക്ട് ബിൽ' എൻസിപി എംപി സുപ്രിയ സുലെയാണ് അവതരിപ്പിച്ചത്. ഔദ്യോഗിക സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ജോലിയുമായി ബന്ധപ്പെട്ട കോളുകളിൽ നിന്നും ഇ-മെയിലുകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാനുള്ള അവകാശം ഓരോ ജീവനക്കാരനും നൽകണമെന്ന് ബിൽ നിർദ്ദേശിക്കുന്നു.

കൂടാതെ അത്തരം ആശയവിനിമയങ്ങളോട് പ്രതികരിക്കുന്നത് നിരസിക്കാനുള്ള വ്യവസ്ഥകളും അനുബന്ധ വിഷയങ്ങളും ബില്ലിൽ ഉൾപ്പെടുന്നു.

National

പഹൽഗാം, സിന്ദൂർ ചർച്ച ലോക്സഭയിൽ നാളെ

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​വും തു​ട​ർ​ന്നു ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റും സം​ബ​ന്ധി​ച്ച് പാ​ർ​ല​മെ​ന്‍റി​ൽ നാ​ളെ തു​ട​ങ്ങു​ന്ന ച​ർ​ച്ച തീ​പാ​റു​ന്ന ഭ​ര​ണ- പ്ര​തി​പ​ക്ഷ പോ​രാ​ട്ട​ത്തി​നു വേ​ദി​യാ​കും.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ നേ​ട്ട​മാ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മു​തി​ർ​ന്ന കേ​ന്ദ്ര​മ​ന്ത്രി​മാ​രും ശ്ര​മി​ക്കു​ന്പോ​ൾ, ഇ​ന്ത്യ- പാ​ക് വെ​ടി​നി​ർ​ത്ത​ലി​ന് മ​ധ്യ​സ്ഥത വ​ഹി​ച്ചെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ആ​വ​ർ​ത്തി​ച്ചു​ള്ള അ​വ​കാ​ശ​വാ​ദ​ങ്ങ​ളും പാ​ക്കി​സ്ഥാ​നു തു​ട​ർ​ന്നും ല​ഭി​ക്കു​ന്ന വി​ദേ​ശ പി​ന്തു​ണ​യും ആ​യു​ധ​മാ​ക്കാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ സ​ഖ്യം ശ്ര​മി​ക്കും.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ഒ​രാ​ഴ്ച നീ​ണ്ട പാ​ർ​ല​മെ​ന്‍റ് സ്തം​ഭ​ന​ങ്ങ​ൾ​ക്കു വി​രാ​മം കു​റി​ക്കു​ന്ന​താ​കും ച​ർ​ച്ച. ലോ​ക്സ​ഭ​യി​ൽ നാ​ളെ​യും രാ​ജ്യ​സ​ഭ​യി​ൽ ചൊ​വ്വാ​ഴ്ച​യും തു​ട​ങ്ങു​ന്ന പ​ഹ​ൽ​ഗാം, സി​ന്ദൂ​ർ ച​ർ​ച്ച 16 മ​ണി​ക്കൂ​ർ വീ​തം നീ​ളും. ഇ​ക്കാ​ര്യം ദീ​പി​ക നേ​ര​ത്തേ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ഇ​രു​സ​ഭ​ക​ളി​ലു​മാ​യി 32 മ​ണി​ക്കൂ​ർ നീ​ളു​ന്ന ച​ർ​ച്ച​യ്ക്കു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്ച വി​ശ​ദ​മാ​യ മ​റു​പ​ടി പ​റ​യു​മെ​ന്നാ​ണു സൂ​ച​ന. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ആ​കും കേ​ന്ദ്ര​സ​ർ​ക്കാ​രി​നുവേ​ണ്ടി ച​ർ​ച്ച ആ​രം​ഭി​ക്കു​ക. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ തു​ട​ങ്ങി​യ പ്ര​മു​ഖ​രും സം​സാ​രി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, ഉ​പ​നേ​താ​വ് ഗൗ​ര​വ് ഗൊ​ഗോ​യ്, മ​നീ​ഷ് തി​വാ​രി, അ​ഖി​ലേ​ഷ് യാ​ദ​വ്, സു​പ്രി​യ സു​ലെ, അ​ഭി​ഷേ​ക് ബാ​ന​ർ​ജി തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ൾ പ്ര​തി​പ​ക്ഷ​ത്തുനി​ന്നു സം​സാ​രി​ക്കും.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നു ശേ​ഷം കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​യ​ച്ച സ​ർ​വ​ക​ക്ഷി സം​ഘ​ത്തെ ന​യി​ച്ച​യാ​ളും പാ​ർ​ല​മെ​ന്‍റി​ന്‍റെ വി​ദേ​ശ​കാ​ര്യ സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​ശ​ശി ത​രൂ​രി​നെ ഈ ​ച​ർ​ച്ച​യ്ക്കു കോ​ണ്‍ഗ്ര​സ് നി​യോ​ഗി​ക്കു​മോ​യെ​ന്ന​തു രാ​ഷ്‌ട്രീയ നേ​താ​ക്ക​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. ത​രൂ​രി​നെ ഒ​ഴി​വാ​ക്കി​യാ​ൽ കോ​ണ്‍ഗ്ര​സി​നെ​തി​രേ ബി​ജെ​പി ഇ​ത് ആ​യു​ധ​മാ​ക്കും. പ്ര​സം​ഗ​ക​രെ ഇ​ന്നേ തീ​രു​മാ​നി​ക്കു​ക​യു​ള്ളൂ​വെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
ഇ​തി​നി​ടെ ബി​ഹാ​റി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽനി​ന്ന് അ​ർ​ഹ​രാ​യ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളെ ഒ​ഴി​വാ​ക്കു​ന്ന സ്പെ​ഷൽ ഇ​ന്‍റ​ൻ​സീ​വ് റി​വി​ഷ​ൻ (എ​സ്ഐ​ആ​ർ) ന​ട​പ​ടി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ആ​വ​ശ്യം കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ല്ല. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു ച​ർ​ച്ച ചെ​യ്യാ​നാ​കി​ല്ലെ​ന്നാ​ണു സ​ർ​ക്കാ​രി​ന്‍റെ വാ​ദം.
പ​ഹ​ൽ​ഗാം, സി​ന്ദൂ​ർ ച​ർ​ച്ച​യ്ക്കു ശേ​ഷം ബി​ഹാ​റി​ലെ എ​സ്ഐ​ആ​ർ പ്ര​ശ്ന​ത്തി​ൽ ച​ർ​ച്ച കൂ​ടി​യേ തീ​രൂ​വെ​ന്നു പ്ര​തി​പ​ക്ഷം സം​യു​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വി​ഷ​യം ഉ​യ​ർ​ത്തി​യാ​ണു പാ​ർ​ല​മെ​ന്‍റി​ലും പു​റ​ത്തും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ സ​ഖ്യം പ്ര​തി​ഷേ​ധി​ച്ച​ത്.

National

ലോക്സഭയിൽ എംപിമാർക്ക് ഇനി സീറ്റിലെത്തിയാൽ മാത്രം ഹാജർ

ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭ​​​യി​​​ൽ ഇ​​​നി എം​​​പി​​​മാ​​​ർ സ്വ​​​ന്തം സീ​​​റ്റി​​​ലെ​​​ത്തി ഹാ​​​ജ​​​ർ വ​​​യ്ക്ക​​​ണം. ലോ​​​ക്സ​​​ഭാ​​​ ഹാ​​​ളി​​​നു പു​​​റ​​​ത്തു വ​​​ച്ചി​​​രി​​​ക്കു​​​ന്ന ര​​​ജി​​​സ്റ്റ​​​റി​​​ൽ ഒ​​​പ്പി​​​ടു​​​ന്ന​​​താ​​​യി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞ 75 വ​​​ർ​​​ഷ​​​മാ​​​യു​​​ള്ള രീ​​​തി. തി​​​ങ്ക​​​ളാ​​​ഴ്ച തു​​​ട​​​ങ്ങി ഒ​​​രു മാ​​​സം നീ​​​ളു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പു​​​തി​​​യ ഹാ​​​ജ​​​ർ ​​​രീ​​​തി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു.

ഓ​​​രോ എം​​​പി​​​യു​​​ടെ​​​യും ലോ​​​ക്സ​​​ഭ​​​യി​​​ലെ സീ​​​റ്റി​​​നു​​​ മു​​​ന്നി​​​ലെ മേ​​​ശ​​​യി​​​ലു​​​ള്ള ബ​​​ട്ട​​​ണ്‍ അ​​​മ​​​ർ​​​ത്തി​​​യാ​​​ണു ഹാ​​​ജ​​​ർ രേ​​​ഖ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​ത്. ലോ​​​ക്സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ പു​​​തി​​​യ രീ​​​തി പ​​​രി​​​ച​​​യി​​​ക്കു​​​ന്ന​​​തു​​​വ​​​രെ പ​​​ഴ​​​യ ര​​​ജി​​​സ്റ്റ​​​റി​​​ൽ ഒ​​​പ്പു​​​വ​​​യ്ക്കാ​​​നും സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​കും. ഭാ​​​വി​​​യി​​​ൽ ബ​​​യോ​​​മെ​​​ട്രി​​​ക് രീ​​​തി അ​​​ട​​​ക്ക​​​മു​​​ള്ള സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു. വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പു​​​തി​​​യ ഹാ​​​ജ​​​ർ​​​ രീ​​​തി വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.

ഇ​​​തി​​​നി​​​ടെ, ബി​​​ഹാ​​​റി​​​ലെ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പു​​​തു​​​ക്ക​​​ൽ (സ്പെ​​​ഷ​​​ൽ ഇ​​​ന്‍റ​​​ൻ​​​സീ​​​വ് റി​​​വി​​​ഷ​​​ൻ- എ​​​സ്ഐ​​​ആ​​​ർ), പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലെ സു​​​ര​​​ക്ഷാ​​​വീ​​​ഴ്ച സ​​​മ്മ​​​തി​​​ച്ച ജ​​​മ്മു​​​കാ​​​ഷ്മീ​​​ർ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ, ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ, ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ തീ​​​രു​​​വ, രൂ​​​ക്ഷ​​​മാ​​​യ വി​​​ല​​​ക്ക​​​യ​​​റ്റം, തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ, കാ​​​ർ​​​ഷി​​​ക പ്ര​​​തി​​​സ​​​ന്ധി, സാ​​​ന്പ​​​ത്തി​​​ക ത​​​ള​​​ർ​​​ച്ച, ആ​​​ദി​​​വാ​​​സി-ദ​​​ളി​​​ത്-ന്യൂ​​​ന​​​പ​​​ക്ഷ പീ​​​ഡ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ ആ​​​ശ​​​ങ്ക വ്യ​​​ക്ത​​​മാ​​​ക്കി ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​വും പ്ര​​​തി​​​രോ​​​ധ​​​വും തീ​​​ർ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണു പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ. രാ​​​ജ്യ​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളു​​​യ​​​ർ​​​ത്തി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന​​​ക​​​ത്തും പു​​​റ​​​ത്തും പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഇ​​​ന്ത്യ സ​​​ഖ്യം നേ​​​താ​​​ക്ക​​​ൾ അ​​​റി​​​യി​​​ച്ചു.
സ​​​ഭ​​​ാകീ​​​ഴ്‌​​​വ​​​ഴ​​​ക്ക​​​മ​​​നു​​​സ​​​രി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു ല​​​ഭി​​​ക്കേ​​​ണ്ട ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ പ​​​ദ​​​വി ഒ​​​ഴി​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ന്ന മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം ശ​​​ബ്‌​​​ദ​​​മു​​​യ​​​ർ​​​ത്തും. എ​​​ട്ടാം​​​ത​​​വ​​​ണ എം​​​പി​​​യും ദ​​​ളി​​​ത് നേ​​​താ​​​വു​​​മാ​​​യ കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷി​​​നെ ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്. മു​​​ഖ്യ​​​ പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ കോ​​​ണ്‍ഗ്ര​​​സ് നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന സ്ഥാ​​​നാ​​​ർ​​​ഥി​​​യെ ഇ​​​ത​​​ര പ്ര​​​തി​​​പ​​​ക്ഷ​​​ക​​​ക്ഷി​​​ക​​​ൾ പി​​​ന്തു​​​ണ​​​ച്ചേ​​​ക്കും. എ​​​ന്നാ​​​ൽ, പ്ര​​​തി​​​പ​​​ക്ഷ​​​ത്തു നി​​​ന്ന് ബി​​​ജെ​​​പി​​​ക്കു സ്വീ​​​കാ​​​ര്യ​​​നാ​​​യ ഒ​​​രാ​​​ളെ മാ​​​ത്ര​​​മേ ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു പ​​​രി​​​ഗ​​​ണി​​​ക്കൂ​​​വെ​​​ന്നാണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ നൽകുന്ന സൂ​​​ച​​​ന. സ​​​ർ​​​ക്കാ​​​രി​​​നെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​ന്ന ഉ​​​പാ​​​ധ്യ​​​ക്ഷ​​​നെ അ​​​നു​​​വ​​​ദി​​​ക്കേ​​​ണ്ടെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​മോ​​​യെ​​​ന്ന​​​തും ചോ​​​ദ്യ​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ മോ​​​ദി​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഞ്ചു വ​​​ർ​​​ഷ​​​ക്കാ​​​ല​​​വും ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​റു​​​ടെ പ​​​ദ​​​വി ഒ​​​ഴി​​​ച്ചി​​​ട്ടി​​​രു​​​ന്നു. സ്പീ​​​ക്ക​​​റു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ​​​ക്കു കാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി​​​യു​​​ടെ പ​​​ദ​​​വി​​​യു​​​ണ്ട്.

21ന് ​​​തു​​​ട​​​ങ്ങു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ത​​​ന്ത്ര​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം ഇ​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കും. പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ രാ​​​ജ്യ​​​സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വും കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ, ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി, പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, മു​​​തി​​​ർ​​​ന്ന എ​​​ഐ​​​സി​​​സി നേ​​​താ​​​ക്ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
യൂ​​​റോ​​​പ്പ് പ​​​ര്യ​​​ട​​​ന​​​ത്തി​​​ലു​​​ള്ള ശ​​​ശി ത​​​രൂ​​​രി​​​ന്‍റെ അ​​​ഭാ​​​വ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ​​​ങ്ങ​​​ൾ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​കി​​​ല്ല. എ​​​ങ്കി​​​ലും സോ​​​ണി​​​യ ഗാ​​​ന്ധി, ഖാ​​​ർ​​​ഗെ, രാ​​​ഹു​​​ൽ ഗാ​​​ന്ധി, സം​​​ഘ​​​ട​​​നാ​​​ച്ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ത​​​രൂ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി​​​യെ​​​ടു​​​ക്കേ​​​ണ്ട നി​​​ല​​​പാ​​​ടി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​നൗ​​​പ​​​ചാ​​​രി​​​ക ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യേ​​​ക്കും.

Latest News

Up